Thursday, January 7, 2010

പ്രപഞ്ച സംഗീതം

അനന്തമായ ഏതോ മഹാ വിജനമാം
വഴിത്താരയിലൂടെ ഒരുപാടു നൊമ്പരങ്ങള്‍
മനസ്സിലേറ്റി ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടു
ഞാന്‍ തനിയെ നടക്കുമ്പോള്‍
ഹൃദയത്തെ ആര്‍ദ്രമാക്കി തീര്‍ക്കുന്ന
ദിവ്യസംഗീതം പോല്‍ ഒരു കുളിര്‍മഴ
എന്നിലേക്ക് പെയ്തിറങ്ങി...
പ്രകൃതി സ്വയം മറന്നു പാടുകയാണ്
ഈ പ്രപഞ്ചം ഒരു അലൌകികമായ നാദധാരയില്‍
കുളിച്ചു നില്‍ക്കുന്നതായി എനിക്ക് തോന്നി
ഈ പ്രകൃതിതന്‍ സംഗീതം ശ്രവിച്ചു കൊണ്ട്
അനന്തമായ ഇ ആകാശത്തിന്റെ
അഗാധ നീലിമയിലേക്ക്‌ ഒരു പക്ഷിയെ പോലെ
ചിറകടിച്ചു പറന്നുയരാന്‍ കൊതിച്ചു പോയി
എല്ലാം എന്‍റെ വെറും സ്വപ്നങ്ങള്‍ ആണെന്നറിഞ്ഞിട്ടും
അനന്തമായ ജീവിത യാത്രയുടെ അവസാനം തേടി
നടക്കുകയാണ് ഞാനും എന്‍ നഷ്ട സ്വപ്നങ്ങളും...

Saturday, September 26, 2009

നിദ്ര

നിലാവില്‍ കുളിച്ചൊരുങ്ങിയ ചന്ദ്രികയില്‍
തുറന്നിട്ട ജാലകത്തില്‍‌ല‌ുടെ ഗഗനത്തിന്‍റെ
വിരിതട്ടില്‍ പുഞ്ചിരിക്കുന്ന നക്ഷത്രങളെ
കണ്ടുകൊണ്ടു കല്ലോലിനിതന്‍ കുഞ്ഞിളം
ഓളങ്ങളെ തഴുകി എത്തുന്ന
മന്ദമാരുതനേറ്റു ഞാന്‍ കിടക്കവേ
പാതിരാപൂക്കള്‍ വിടര്‍ന്നതിന്‍
സുഗന്ധം നാലുപാടും പരന്നപ്പോള്‍
ആ സുഗന്ധത്തില്‍ ഞാന്‍ ലയിച്ചു ചേര്‍ന്നു.
ഈ പ്രകൃതിതന്‍ വിലാസങ്ങളില്‍
അഭയം പ്രാപിച്ചു കൊണ്ട് മനസിന്റെ
ദുഖങ്ങള്‍ മറന്നൊന്നു മയങ്ങാന്‍ ഞാന്‍ കൊതിച്ചു
മരിക്കാത്ത പ്രതീക്ഷകളും മറയാന്‍
മടിക്കുന്ന സ്വപ്നങളുംമനസിന്റെ ഇരുണ്ട
നിലവറയില്‍ മോക്ഷം കാത്തു കിടക്കുന്നതിനാല്‍
സാധിക്കുന്നില്ല എനിക്കൊന്നു മയങ്ങാന്‍
വിദൂരതയില്‍ നിന്നുമെന്‍ കാതുകളിലേക്ക്
ഒഴുകിയെത്തിയ വേണുഗാനം
ശ്രവിച്ചു ഞാന്‍ നിര്‍വൃതി കൊണ്ടു
ആ ഗാനത്തിന്റെ വശ്യതയാല്‍
എനിക്കൊന്നു ഉറങ്ങാന്‍ സാധിച്ചു
ഇനി ഒരിക്കലും ഉണരാതെ

Thursday, July 2, 2009

സ്മരണകള്‍

എന്നോ കണ്ടു മറന്നൊരാ സന്ധ്യകളും
എന്നോ കേട്ടു മറന്നൊരാ കുയില്‍ നാദവും
എന്നോ കണ്ടു മറന്ന നിന്‍ കണ്‍കളും
എന്‍റെ മനസ്സില്‍ ഓര്‍മ്മകളായി നിറയുന്നു
ഓര്‍മ്മകളെ എന്നും താലോലിക്കാനാണെനിക്കേറെയിഷ്ടം
സ്നേഹത്തിനായ്‌ കൊതിക്കുന്ന എന്‍ മനസിലേക്ക്
സ്നേഹത്തിന്‍ കണികകള്‍ വീഴുന്നോരാ
കാലത്ത് നിന്‍കണ്‍കള്‍ എന്‍റെ മനസ്സില്‍
ഒരു മഴവില്ലായി നിറഞ്ഞു.....
നിന്‍ അരികില്‍ അണയുമ്പോള്‍
എന്‍റെ മനസ്സിലെ നൊമ്പരങ്ങള്‍ നിറഞ്ഞ മൗനം
ഓരോ പ്രഭാതത്തിലും നെഞ്ചിടിപ്പോടെ അമ്പലത്തിന്‍
പ്രദക്ഷിണ വഴിയില്‍ ഞാന്‍ നിനക്കായി കാത്തുനിന്നു
ശ്രീകോവിലിന്‍ മുന്നില്‍ കൂപ്പു കൈകളുമായി
നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്‍ പാദസരക്കിലുക്കത്തിനു
കാതോര്‍ക്കാറുണ്ടെന്നും ..പക്ഷേ കാണാതെ
പോയി നീ എന്‍റെ സ്നേഹവും
നിന്നെമറക്കാന്‍കഴിയാത്തോരെന്‍മാനസ-
മുതിര്‍ക്കുന്നവേദനയും അറിയാതെ പോയി
മനസ്സിന്‍റെ മുറിപ്പാടുകള്‍ കാലങ്ങളായി മായുമ്പോഴും
ഓര്‍മ്മകള്‍ മാത്രം മായുന്നില്ല ആ ഓര്‍മ്മകള്‍
കടലിലെ തിരമാലകള്‍ പോലെ എന്നുമെന്‍കണ്ണിലും
മിഴിനീരുതന്നോളങ്ങളാകുന്നു
ഏകാന്തതയുടെ ഈ തടവറയില്‍ കാലത്തിന്‍റെ
മോചനത്തിനായി കാതോര്‍ക്കുമ്പോഴും
ബാല്യങ്ങളും കൌ‌മാരങ്ങളും തന്ന നിറമുള്ള
വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓര്‍മ്മകള്‍ മാത്രമെനിക്കു സ്വന്തം
കാത്തിരിക്കുകയാണ് നിനക്കായി ഞാന്‍
ഈ ജന്മത്തിലും ഇനി ഒരു ജന്മം ഉണ്ടെങ്കില്‍
അപ്പോഴും ഉരുകിത്തീരാത്തയൊരുമഞ്ഞിന്‍കണമായ്‌ ...............

Monday, June 1, 2009

അരുണ സന്ധ്യ

സ്നേഹിപ്പു ഞാന്‍ ഈ അരുണ സന്ധ്യയെ
എന്‍ ഓര്‍മ്മകള്‍ താലോലിക്കാന്‍ കിട്ടുമി
അപുര്‍വ സന്ധ്യയെ ധന്യമാം ആ
മുഹുര്‍ത്തത്തില്‍ ഞാന്‍ ഒരു സുന്ദര
സ്വപ്നത്തിന്‍ ഓര്‍മ്മകളില്‍ ഉഴലുന്നു
ആകാശത്തില്‍ സ്വതന്ത്രമായി പറക്കുന്ന
പക്ഷി ആയിരുന്നെങ്കില്‍ ഞാന്‍
കാണാന്‍ കൊതിക്കുന്നു പെയ്യാന്‍
നില്‍ക്കുന്ന കാര്‍മേഘത്തെയും
കേട്ട് കൊതി തീര്‍ന്നില്ല കൂടണയാന്‍
കൊതിക്കുന്ന കിളികളുടെ കളനാദം
എത്ര ശാന്തസുന്ദരമാണി സന്ധ്യാനേരം
എല്ലാ നിറങ്ങളും ചേര്‍ന്ന് അലിഞ്ഞ
ഈ അരുണ സന്ധ്യയെ ഞാന്‍ സ്നേഹിപ്പു
നേരം ഇരുകൈകളും നീട്ടുന്നു ഇരുട്ടിനെ സ്വീകരിക്കാന്‍
എവിടെ പോയി എന്‍ പ്രിയ സന്ധ്യകള്‍

Tuesday, May 12, 2009

ഹൃദ്യരാഗം

ഒരു മഞ്ഞുതുള്ളിതന്‍ നൈര്‍മല്ല്യം പോല്‍
ആര്‍ദ്രമാം മനസ്സിലേക്കൊഴുകി വരുന്നൊരാ
ഗാനത്തില്‍ വശ്യതയില്‍ ഞാന്‍
ഒരു ഹിമകണമായി അലിഞ്ഞു
എങ്ങിനെയെന്നറിയില്ലെന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍ എന്നോ
കേട്ടൊരു ഹൃദ്യരാഗം ഒരു
മഴവില്ല് പോല്‍ നിറയുന്നു ആ
ഗാനം ഇന്നെന്‍ മനസ്സില്‍ ബാല്യത്തിന്‍
മധുര സ്മരണകള്‍ നിറയ്കുന്നു
നഷ്ടപെട്ട ബാല്യമെനിക് തിരിച്ചു കിട്ടിയിരുന്നെങ്കില്‍
എന്ന് ഞാന്‍ വ്യഥാ മോഹികുന്നു
കാത്തിരികുന്നു ഞാന്‍ വീണ്ടുമൊരു
വസന്തകാലത്തിനായി മറക്കാത്ത ഗാനത്തോടെ

Sunday, May 3, 2009

രാഗമൌനം

വാടികരിഞ്ഞൊരെന്‍ ഉദ്യാനത്തില്‍ ഒരു
പുല്‍നാബായി നീ ഉയര്നുവന്നപോള്‍
കണ്ണുനീര്‍ നനച്ചു വളര്‍ത്തിയ നീ
ഇന്നെന്‍ ഹൃദയത്തിന്‍ ജീവരാഗ്മാണ്
എങ്ങിലും ജീവിതം എന്നാ മഹാസത്യത്തില്‍
എന്‍ ജീവരാഗം ഒരു രാഗമൌനമായി
അലിഞ്ഞു പോകുമ്പോഴും അ രാഗത്തെ
ആത്മാവിനോട് ചേര്‍തണയ്കുന്നു ഞാന്‍
ഇനിയുള്ള ജന്മത്തില്‍ ആയാലും ഇ
രാഗമെന്‍ ഹൃദയത്തില്‍ നിറഞ്ഞു
തുളുംബനമെന്നു മനസ്സില്‍ മൌനമായി
പ്രാര്തഥികുബോഴും ആശതന്‍
കൊച്ചു മണ്‍ചിരാതു ഹൃദയത്തില്‍
അണയാതെ കാത്തുസൂഷികുന്നു ഞാന്‍

Thursday, April 30, 2009

നൊമ്പരം

മഴ പെയ്തു തോര്‍ന്നൊരു സന്ധ്യയില്‍
മിഴിനീര്‍ തോരാതെ നീ നില്‍ക്കവേ അറിയുന്നു ഞാന്‍
പറയാന്‍ വിതുമ്പും നിന്‍ ഗദ്ഗദം
തെളിമാനം കാര്‍മേഘത്താല്‍ മറയ്ക്കും പോലെ
എന്തിനു ഒളിക്കുന്നു നിന്‍ നൊമ്പരം
പിടയും നിന്‍ ആത്മ നൊമ്പരങ്ങളില്‍
ഒരു കുളിര്‍ മഞ്ഞായ്‌ ഞാന്‍ പൊതിയവേ
പിന്നെയും തേങ്ങന്നതെന്തിനു നീ
നിന്‍ മിഴികളില്‍ കണ്ടു ഞാന്‍ ഒരു
ജന്മത്തിന്‍ തീരാ ദുഖങ്ങളും നൊമ്പരങ്ങളും
എന്റെ ഏകാന്ത ജീവിതത്തിലേക്ക് എന്തിനു നീ വന്നു
ഒരു സൌഹൃതതിന് ‍ കുളിര്‍മഴ ആയിരുന്നു
ഏതോ ചെനായ്കളാല്‍ അപമാനിതയായ്‌
നിന്‍ ദുഖത്തിന്‍ ഗാഢത ഞാന്‍ അറിയുന്നു
നിന്റെ ദുഖങ്ങളും വേദനകളും എനിക്ക് സമ്മാനിച്ചിട്ട്
എന്നൈ വിട്ടു പോയോ സഖി
ഒരിക്കല്‍ നീ ആരും അറിയാതെ മരണത്തിന്‍
അഗാധ ഗര്‍ത്തത്തിലേക്ക് സ്വയം താന്നു പോയി
എന്ന് ഞാന്‍ അറിഞ്ഞു
പ്രിയ സഖി നീ എന്‍ സോദരി ആയിരുന്നു എങ്കില്‍
നിന്‍ ദുരന്തത്തില്‍ ദുഖിക്കാന്‍ ആരും ഇല്ലെങ്കിലും
സോദരി നിനക്ക് തരുവാന്‍
എന്റെ രണ്ടു തുള്ളി കണ്ണീര്‍ മാത്രം