Tuesday, May 12, 2009

ഹൃദ്യരാഗം

ഒരു മഞ്ഞുതുള്ളിതന്‍ നൈര്‍മല്ല്യം പോല്‍
ആര്‍ദ്രമാം മനസ്സിലേക്കൊഴുകി വരുന്നൊരാ
ഗാനത്തില്‍ വശ്യതയില്‍ ഞാന്‍
ഒരു ഹിമകണമായി അലിഞ്ഞു
എങ്ങിനെയെന്നറിയില്ലെന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍ എന്നോ
കേട്ടൊരു ഹൃദ്യരാഗം ഒരു
മഴവില്ല് പോല്‍ നിറയുന്നു ആ
ഗാനം ഇന്നെന്‍ മനസ്സില്‍ ബാല്യത്തിന്‍
മധുര സ്മരണകള്‍ നിറയ്കുന്നു
നഷ്ടപെട്ട ബാല്യമെനിക് തിരിച്ചു കിട്ടിയിരുന്നെങ്കില്‍
എന്ന് ഞാന്‍ വ്യഥാ മോഹികുന്നു
കാത്തിരികുന്നു ഞാന്‍ വീണ്ടുമൊരു
വസന്തകാലത്തിനായി മറക്കാത്ത ഗാനത്തോടെ

8 comments:

  1. മലയാളം റ്റൈപ്പിങ്ങ് അല്പം കൂടെ ശ്രദ്ധിക്കണം.
    ഭാവന നന്നായിട്ടുണ്ടു. ഇനിയും എഴുതണം.

    ReplyDelete
  2. വീണ്ടും ഒരു വസന്തം അത് ഇനി ഒരിക്കലും വരില്ലാ വന്നാലും ഒരു പൂക്കള്‍ പോലും വിരിയില്ല .. എത്ര വസന്തം വന്നാലും മനസ്സ് ഒരിക്കലും മാറില്ല .. എനിക്ക് എന്റെ കുട്ടികാലം തിരികെ കിട്ടുകയും ഇല്ല ....

    ReplyDelete
  3. വായിക്കാൻ ഒരു രസമൊക്കെയുണ്ടു കെട്ടൊ...

    ആശംസകൾ.

    ReplyDelete
  4. vasandam balyathil matram allaa........athu yavunathillum vardhakyathilum undavattee ennu asamsikkunnu.......

    ReplyDelete
  5. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ക്ക് എന്നും നാട്ടുമാങ്ങയുടെ മാധുര്യമാണ്,ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും മാത്രമായി ഒരു കാലം.
    good creation

    ReplyDelete
  6. എല്ലാത്തിനും നന്ദി കുട്ടുകാരെ

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete