Thursday, July 2, 2009

സ്മരണകള്‍

എന്നോ കണ്ടു മറന്നൊരാ സന്ധ്യകളും
എന്നോ കേട്ടു മറന്നൊരാ കുയില്‍ നാദവും
എന്നോ കണ്ടു മറന്ന നിന്‍ കണ്‍കളും
എന്‍റെ മനസ്സില്‍ ഓര്‍മ്മകളായി നിറയുന്നു
ഓര്‍മ്മകളെ എന്നും താലോലിക്കാനാണെനിക്കേറെയിഷ്ടം
സ്നേഹത്തിനായ്‌ കൊതിക്കുന്ന എന്‍ മനസിലേക്ക്
സ്നേഹത്തിന്‍ കണികകള്‍ വീഴുന്നോരാ
കാലത്ത് നിന്‍കണ്‍കള്‍ എന്‍റെ മനസ്സില്‍
ഒരു മഴവില്ലായി നിറഞ്ഞു.....
നിന്‍ അരികില്‍ അണയുമ്പോള്‍
എന്‍റെ മനസ്സിലെ നൊമ്പരങ്ങള്‍ നിറഞ്ഞ മൗനം
ഓരോ പ്രഭാതത്തിലും നെഞ്ചിടിപ്പോടെ അമ്പലത്തിന്‍
പ്രദക്ഷിണ വഴിയില്‍ ഞാന്‍ നിനക്കായി കാത്തുനിന്നു
ശ്രീകോവിലിന്‍ മുന്നില്‍ കൂപ്പു കൈകളുമായി
നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്‍ പാദസരക്കിലുക്കത്തിനു
കാതോര്‍ക്കാറുണ്ടെന്നും ..പക്ഷേ കാണാതെ
പോയി നീ എന്‍റെ സ്നേഹവും
നിന്നെമറക്കാന്‍കഴിയാത്തോരെന്‍മാനസ-
മുതിര്‍ക്കുന്നവേദനയും അറിയാതെ പോയി
മനസ്സിന്‍റെ മുറിപ്പാടുകള്‍ കാലങ്ങളായി മായുമ്പോഴും
ഓര്‍മ്മകള്‍ മാത്രം മായുന്നില്ല ആ ഓര്‍മ്മകള്‍
കടലിലെ തിരമാലകള്‍ പോലെ എന്നുമെന്‍കണ്ണിലും
മിഴിനീരുതന്നോളങ്ങളാകുന്നു
ഏകാന്തതയുടെ ഈ തടവറയില്‍ കാലത്തിന്‍റെ
മോചനത്തിനായി കാതോര്‍ക്കുമ്പോഴും
ബാല്യങ്ങളും കൌ‌മാരങ്ങളും തന്ന നിറമുള്ള
വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓര്‍മ്മകള്‍ മാത്രമെനിക്കു സ്വന്തം
കാത്തിരിക്കുകയാണ് നിനക്കായി ഞാന്‍
ഈ ജന്മത്തിലും ഇനി ഒരു ജന്മം ഉണ്ടെങ്കില്‍
അപ്പോഴും ഉരുകിത്തീരാത്തയൊരുമഞ്ഞിന്‍കണമായ്‌ ...............

6 comments:

കൊട്ടോട്ടിക്കാരന്‍... said...

ഈ ജന്മത്തിലും ഇനി ഒരു ജന്മം ഉണ്ടെങ്കില്‍
അപ്പോഴും ഉരുകിത്തീരാത്തയൊരുമഞ്ഞുകണമായ്‌ ...............

തുടര്‍ന്നും വരട്ടെ....
ആശംസകള്‍..

കണ്ണനുണ്ണി said...

ഓര്‍മ്മകള്‍ നല്‍കുന്ന വേദനകള്‍ വരികളിലും
നന്നായിട്ടുണ്ട്.. തുടരുക

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അമ്പലത്തിന്‍ പ്രദക്ഷിണ വഴിയില്‍ ഞാന്‍ നിനക്കായി കാത്തുനിന്നു.!!

എന്നിട്ടും എന്റെകാല്‍ പെരുമാറ്റം പോലും അവള്‍ ശ്രദ്ധിച്ചിരുന്നില്ല..
കണ്ടിട്ടും കാണാതെ അറിഞ്ഞിട്ടും അറിയാതെ പരസ്പരം കണ്ണൊടിച്ചൂ..
എന്നിട്ടും അവളുടെ പാദസരത്തിന്റെ കിങ്ങിണിമുത്തുകള്‍ എന്റെ ഹൃദയത്തിലായിരുന്നു ഏറ്റുവാങ്ങിയത്...

paru said...

എല്ലാവര്ക്കും നന്ദി
കണ്ടിട്ടും കാണാതെ അറിഞ്ഞിട്ടും അറിയാതെ പരസ്പരം കണ്ണൊടിച്ചൂ..

നന്ദി

കുമാരന്‍ | kumaran said...

മനോഹരമായ കവിത.

പാവപ്പെട്ടവന്‍ said...

എന്നോ കണ്ടു മറന്നൊരാ സന്ധ്യകളും
എന്നോ കേട്ടു മറന്നൊരാ കുയില്‍ നാദവും
എന്നോ കണ്ടു മറന്ന നിന്‍ കണ്‍കളും
എന്‍റെ മനസ്സില്‍ ഓര്‍മ്മകളായി നിറയുന്നു
മധുരമുള്ള വരികള്‍ ആശംസകള്‍

Post a Comment