അനന്തമായ ഏതോ മഹാ വിജനമാം
വഴിത്താരയിലൂടെ ഒരുപാടു നൊമ്പരങ്ങള്‍
മനസ്സിലേറ്റി ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടു
ഞാന്‍ തനിയെ നടക്കുമ്പോള്‍
ഹൃദയത്തെ ആര്‍ദ്രമാക്കി തീര്‍ക്കുന്ന
ദിവ്യസംഗീതം പോല്‍ ഒരു കുളിര്‍മഴ
എന്നിലേക്ക് പെയ്തിറങ്ങി...
പ്രകൃതി സ്വയം മറന്നു പാടുകയാണ്
ഈ പ്രപഞ്ചം ഒരു അലൌകികമായ നാദധാരയില്‍
കുളിച്ചു നില്‍ക്കുന്നതായി എനിക്ക് തോന്നി
ഈ പ്രകൃതിതന്‍ സംഗീതം ശ്രവിച്ചു കൊണ്ട്
അനന്തമായ ഇ ആകാശത്തിന്റെ
അഗാധ നീലിമയിലേക്ക് ഒരു പക്ഷിയെ പോലെ
ചിറകടിച്ചു പറന്നുയരാന്‍ കൊതിച്ചു പോയി
എല്ലാം എന്‍റെ വെറും സ്വപ്നങ്ങള്‍ ആണെന്നറിഞ്ഞിട്ടും
അനന്തമായ ജീവിത യാത്രയുടെ അവസാനം തേടി
നടക്കുകയാണ് ഞാനും എന്‍ നഷ്ട സ്വപ്നങ്ങളും...
Subscribe to:
Post Comments (Atom)
hai deep nannaitundu
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteസ്വപ്നങ്ങള്‍ക്ക് നഷ്ടങ്ങളില്ല !
ReplyDeleteനന്നായിട്ടുണ്ട് .. ഇനിയും എഴുതുക
വിജനമാം വഴിത്താര അനന്തമായി നീളുമ്പൊഴും, സ്വപ്നം കാണാന്‍ കഴിയുന്നു എന്നതാണ് മുഖ്യം.
ReplyDeleteആശംസകള്‍.